Friday, April 26, 2024
HealthkeralaNews

വാക്സിനേഷന്‍ രക്ഷിതാക്കളുടെ അനുമതിയോടെയേ വാക്സിന്‍ നല്‍കൂ വി.ശിവന്‍കുട്ടി

തിരുവനന്തപുരം:രക്ഷിതാക്കളുടെ അനുമതിയോടെ സ്‌കൂളുകളില്‍ വാക്സിനേഷന്‍ നല്‍കൂ എന്നും, വാക്സിനേഷന്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ തയ്യാറായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കൂ എന്ന് മന്ത്രി അറിയിച്ചു.ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.                                                                                         സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികള്‍ വാക്സിനേഷന് അര്‍ഹരാണെന്ന് മന്ത്രി അറിയിച്ചു. 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കും. നിലവില്‍ 51 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കി കഴിഞ്ഞു. 967 സ്‌കൂളുകളിലാണ് വാക്സിന്‍ നല്‍കുന്നത്. ഈ സ്‌കൂളുകളില്‍ വാക്സിനേഷനായി പ്രത്യേകം മുറികള്‍ സജ്ജമാക്കും. ആംബുലന്‍സ് സൗകര്യമൊരുക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.10, 11,12 ക്ലാസുകള്‍ നടത്തുന്നതിന് സ്‌കൂള്‍ ശുചീകരിക്കും. 22, 23 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.                                                              വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പഠനത്തിന് ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കും. ഈ മാസം 21 മുതല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.വാക്സിന്‍ കുത്തിവെപ്പ് നല്‍കേണ്ടെങ്കില്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള വിവിരങ്ങള്‍ പുറത്തുവിട്ടത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കൈറ്റ് വഴി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.