Friday, March 29, 2024
keralaNews

വരനും ബന്ധുക്കള്‍ക്കും കോവിഡ് 19 ; വധു ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ നീരിക്ഷണത്തില്‍

 

പത്തനാപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വിവാഹത്തിലെ വരനും ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം.

48 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇവരില്‍ നടത്തിയ ആന്‍്റിജന്‍ പരിശോധനയിലാണ് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനായ്ക്കായി ശേഖരിക്കുന്നുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമികന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതേതുടര്‍ന്ന് കണ്ടെയ്ന്‍മെന്‍്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.