Friday, March 29, 2024
keralaNewspolitics

ലഹരി വിമുക്ത കേരളത്തിനായി അണിനിരക്കുക അഡ്വ:സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ.

പാറത്തോട് :കേരളീയ സമൂഹത്തെ കാർന്നു തിന്നുന്ന സാമൂഹ്യ തിന്മക്കെതിരെ ഒന്നിച്ചു പോരാടുവാൻ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.ആഹ്വാനം ചെയ്തു.കേരള കോൺഗ്രസ്(എം) പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ലഹരി വിമുക്ത സന്ദേശം പകർന്നു നൽകിയ ജാഥയുടെ  സമാപന സമ്മേളനം കൂവപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർട്ടി മണ്ഡലം പ്രസിഡണ്ട് കെ.ജെ തോമസ് കട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്,പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കോക്കാട്ട്,പഞ്ചായത്ത് മെമ്പർമാരായ സോഫി ജോസഫ്,കെ.പി സുജിലൻ  സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് ബാബു ടി ജോൺ,കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് ചെമ്മരപ്പള്ളിയിൽ, നിയോജകമണ്ഡലം സെക്രട്ടറി ബാബു കൂരമറ്റം, സിബി ശൗര്യംകുഴി,അരുൺ ആലക്കാപറമ്പിൽ,ജെഫിൻ പ്ലാപ്പള്ളി,സിജോ മോളോപറമ്പിൽ,ഷാനവാസ് പനമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.