Wednesday, April 24, 2024
keralaNews

റോഡരികിൽ കുഴി ;മുക്കൂട്ടുതറയിൽ  വാഹന യാത്രക്കാർ അപകട ഭീഷണിയിൽ 

മു​ക്കൂ​ട്ടു​ത​റ: എരുമേലി -പമ്പ ശബരിമല തീർഥാടന പാതയിലെ മുക്കൂട്ടുതറ ടൗണിൽ പാലത്തിന്  സമീപം  റോഡരികിലെ കുഴി വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നതായി പരാതി.വീതികുറഞ്ഞ ഇവിടെ വാഹനങ്ങൾക്ക്  സൈഡ് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത് .മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ കുഴിയിൽ വീഴുന്ന  വീണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും കച്ചവടക്കാർ പറഞ്ഞു. ഇതുവരെ പത്തിലധികം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കുഴി മൂടുകയോ -ഓട നിർമ്മിക്കുകയോ ചെയ്യണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.അപകടം  തുടർക്കഥയായതോടെ കുഴിയുണ്ട് സൂക്ഷിക്കുക എന്ന ബോർഡും നാട്ടുകാർ സ്ഥാപിച്ചുകഴിഞ്ഞു.കുഴിയുടെ  സമീപത്തായി സ്ഥാപിച്ചിട്ടുള്ള  വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റും അപകട ഭീഷണിയിലാണ്. ശക്തമായ മഴയിൽ ഒ​ഴു​കി വരുന്ന മഴ വെള്ളം കുഴിയിൽ വീണാണ്  വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.കുഴിയുടെ സമീപത്തായി   പാറ പൊട്ടിച്ചെടുത്ത് സ്ഥലത്തുനിന്നും ചെളിയും മണ്ണും ഒഴുകിയെത്തുന്നതും ഗതാഗതത്തിന് അപകടമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .