Wednesday, April 24, 2024
keralaNewsObituary

റോഡരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കുറ്റിച്ചലില്‍ റോഡരികില്‍ കൂടിയിട്ടിരുന്ന തടികളില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.നെയ്യാര്‍ ഡാം ആഴാങ്കല്‍ സ്വദേശിയായ അച്ചു, സുഹൃത്ത് പ്രജിത് എന്നിവരാണ് മരിച്ചത്. റോഡരികില്‍ കൂടിയിട്ടിരുന്ന തടികളില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അച്ചു സംഭവ സ്ഥലത്ത് വെച്ചും പ്രജിത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആണ് മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.