Friday, March 29, 2024
News

രുധിരക്കുളക്കരയിലെ സര്‍വ്വസിദ്ധി വിനായക ക്ഷേത്രം

ഗണപതി ഭഗവാന്റെ സര്‍വ്വസിദ്ധികളും ഒന്നിച്ചു പ്രശോഭിക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയില്‍ ചരിത്ര പ്രസിദ്ധമായ എരുമേലിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വസിദ്ധി വിനായകക്ഷേത്രം. പതിനായിരം ഗണപതി ക്ഷേത്രമുണ്ടാകുമ്പോഴാണ് ഒരു സിദ്ധി വിനായക ക്ഷേത്രം സൃഷ്ടിക്കപ്പെടുക. അതില്‍ത്തന്നെ സര്‍വ്വസിദ്ധി വിനായക ക്ഷേത്രം അപൂര്‍വ്വവും. മഹിഷി നിഗ്രഹത്തിനായി എരുമേലിയില്‍ എത്തിയ ഭഗവാന്‍ അയ്യപ്പന്‍ അവതാരലക്ഷ്യം പൂര്‍ത്തീകരിച്ചതിനുശേഷം എരുമയെക്കൊന്ന വാള്‍ കഴുകിയ രുധിരക്കുളക്കരയിലെ പുണ്യക്ഷേത്രമെന്ന പ്രത്യേകതയും സര്‍വ്വസിദ്ധി വിനായകക്ഷേത്ര ത്തിനുണ്ട്. മണികണ്ഠ സ്വാമി വാള്‍ കഴുകുന്നത് വിഘ്‌നേശ്വരന്‍ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കോപ്പം ദര്‍ശിച്ച രുധിരക്കുളക്കരയിലെ പുണ്യഭൂമിയില്‍ മഹാക്ഷേത്രം ഉയരണമെന്ന ദേവപ്രശ്‌ന വിധി പ്രകാരമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.അയ്യപ്പചരിതവുമായി ഏറെ ബന്ധമുളള എരുമേലിയിലെത്തുന്ന സ്വാമിഭക്തര്‍ വിനായക ക്ഷേത്രം സന്ദര്‍ശിക്കുന്നതും പുണൃമായിക്കരുതുന്നു.

Leave a Reply