Wednesday, April 24, 2024
indiaNews

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്

ന്യൂഡല്‍ഹി :പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫലപ്രഖ്യാപനം ജൂലൈ 21നാണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 4,033 എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ 4,809 വോട്ടര്‍മാര്‍ ആണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും കമ്മിഷന്‍ അറിയിച്ചു. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.ജൂണ്‍ 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ 50 പേര്‍ നിര്‍ദേശിക്കണം, 50 പേര്‍ പിന്തുണയ്ക്കണം. 4,033 എംഎല്‍എമാരും 776 എംപിമാരുമാണ് (ആകെ 4,809 വോട്ടര്‍മാര്‍) രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാര്‍ക്ക് പാര്‍ലമെന്റിലും എംഎല്‍എമാര്‍ക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം (എംപിമാര്‍- 5,43,200, എംഎല്‍എമാര്‍-5,43,231) .രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാ?നി?ക്കു?ന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. പാര്‍ലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.