Tuesday, April 23, 2024
indiakeralaNews

രാജ്യസഭാ തിരഞ്ഞെടുപ്പ് :കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 31ന്

ന്യൂഡല്‍ഹി :കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ ഒഴിയും. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയും കഴിയും.