Saturday, April 20, 2024
indiakeralaNews

രാജ്യത്ത് ഇന്നലെ 13,216 പേര്‍ക്ക് കോവിഡ് ബാധിച്ചു.

രാജ്യത്ത് ഇന്നലെ 13,216 പേര്‍ക്ക് കോവിഡ് ബാധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73% ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 113 ദിവസത്തിനുശേഷമാണ് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടക്കുന്നത്.

23 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 5,24,840 ആയി. ഇതില്‍ കേരളത്തില്‍നിന്ന് 13 പേരുണ്ട്. മഹാരാഷ്ട്ര (3), കര്‍ണാടക (2), ഡല്‍ഹി, മേഘാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരിച്ചവരില്‍ 69,866 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കോവിഡ് അനുബന്ധ രോഗങ്ങള്‍ മൂലമാണ് 70% മരണങ്ങളെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.