Friday, April 19, 2024
keralaNewspolitics

യുഡിഎഫ് എംഎല്‍എ ബോധം കെട്ട് വീണു: കൈയ്യേറ്റം ചെയ്തതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്പീക്കര്‍ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു.പിന്നീട് മുദ്രാവാക്യം വിളിച്ചു. അതിനിടെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ സ്ഥലത്തെത്തി ഇവരെ നീക്കാന്‍ ശ്രമിച്ചു.ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. ഇപ്പോള്‍ നിയമസഭയിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിക്കുകയാണ് എന്നാണ് വിവരം. അതേസമയം എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.സ്പീക്കര്‍ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എല്‍ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിന്‍ ദേവ് , അന്‍സലന്‍ എന്നിവര്‍ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്.