Friday, March 29, 2024
Newsworld

യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ.

ന്യൂയോര്‍ക്ക്/മോസ്‌കോ യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം യുക്രെയ്‌നും സഖ്യത്തിനുമെന്ന് പുടിന്‍ അറിയിച്ചു. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു.. നയതന്ത്ര തലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.’നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.

യുക്രെയ്‌നിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ടത്. ഇതിനിടെ, യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പുടിനോട് ആവശ്യപ്പെട്ടു.