Tuesday, April 23, 2024
keralaNews

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി.

ബംഗ്ലൂരു : ന്യുമോണിയ ബാധയെ തുടര്‍ന്ന് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു.കഴിഞ്ഞ ദിവസമാണ് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ടെന്നും ഐസിയുവില്‍ നിന്നും മാറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.