Wednesday, April 24, 2024
keralaNewspolitics

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം ; സ്വപ്ന – ശിവശങ്കര്‍ യാത്രയുമായി ബന്ധം :എന്‍ഫോഴ്‌സ് മെന്റ്

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2018 ഒക്‌ടോബറില്‍ സ്വപ്നയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച് യു.എ.ഇ യാത്ര നടത്തിയെന്നും ഈ യാത്രക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. പ്രളയഫണ്ടിനായി മുഖ്യമന്ത്രി നടത്തിയ യു.എ.ഇ യാത്രയുമായി ഇരുവരുടെയും യാത്രക്ക് ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച് ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയുമായി ബന്ധപ്പെട്ട് 2018 ഒക്‌ടോബറില്‍ സ്വപ്നയും ശിവശങ്കറും യു.എ.ഇയിലേക്ക് പോയതും തിരിച്ചു വന്നതും ഒരുമിച്ചായിരുന്നു.