Friday, April 19, 2024
keralaNews

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. കൂടുതല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. മലയാളിയും തൊടുപുഴ സ്വദേശിനിയുമായ റോസമ്മ അനിലും നിവേദക്കൊപ്പമുണ്ടായിരുന്നു.