Tuesday, April 23, 2024
indiaNewsSportsworld

മികച്ച ഫുട്‌ബോളറായി ഏഴാം തവണയും മെസി

2021ലെ ‘ബലോന്‍ ദ് ഓര്‍’ പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീനന്‍ താരം ലയണല്‍ മെസി. മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമാണിത്.ഇത് ഏഴാം തവണയാണ് മെസ്സി ഈ നേട്ടം കൈവരിക്കുന്നത്.29 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയെ കോപ്പ അമേരിക്ക കിരീടനേട്ടത്തില്‍ എത്തിക്കുകയും, കഴിഞ്ഞ സീസണില്‍ ലാലിഗ ടോപ് സ്‌കോറര്‍ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോവ്സ്‌കി രണ്ടാം സ്ഥാനം നേടി. സ്പാനിഷ് താരം പെഡ്രി ഗോണ്‍സാലസ് ആണ് മികച്ച യുവതാരം. ബാര്‍സിലോന താരം അലക്‌സിയ പുതല്ലാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. ഓരോ വര്‍ഷത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഫ്രഞ്ച് മാഗസിനായ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ നല്‍കുന്നതാണ് ‘ബലോന്‍ ദ് ഓര്‍’ പുരസ്‌കാരം. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.