Saturday, April 20, 2024
keralaNewsObituary

മനുഷ്യമാസം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചു പ്രഷര്‍ കുക്കറില്‍ പാചകം ചെയ്തു എല്ലാം സമ്മതിച്ച് പ്രതികള്‍

ഇലന്തൂര്‍: ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ നരബലി നടത്തി ഇവരുടെ ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചു പ്രഷര്‍ കുക്കറില്‍ പാചകം ചെയ്തു നരഭോജനം നടത്തിയെന്ന് പ്രതികള്‍. എല്ലാം സമ്മതിച്ച് പ്രതികള്‍. ലൈല ഒഴികെ ഭഗവല്‍ സിംഗും – കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാഫിയും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിച്ചു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളില്‍ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരില്‍ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകള്‍ കണ്ടെത്തിയത്.