Tuesday, April 23, 2024
keralaNews

മധു വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊച്ചി :ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു ആവശ്യം. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി വിചാരണക്കോടതി രണ്ടുദിവസം മുന്‍പ് തള്ളിയിരുന്നു.