Thursday, April 25, 2024
keralaNews

മത്തായിയുടെ മരണം ; കുടുംബത്തിന് നീതി ഉറപ്പാക്കണം.

പി പി മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ ഉപവാസ സമരം നടത്തി. പത്തനംതിട്ട, ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട കര്‍ഷകന്‍ പി പി മത്തായിയുടെ (പൊന്നു 41 ) കുടുംബത്തിന് നീതി ലഭിക്കണമെന്നും, മരണത്തിന് ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ വീടിന് മുന്‍പില്‍ ദേശസമിതി നടത്തുുന്ന അനിശ്ചിതകാല ഉപവാസസമരത്തിനും, കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കികൊണ്ട് രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ഏകദിന ഉപവാസം നടത്തി. നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെയാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയില്‍ എടുത്തത് . കസ്റ്റഡി സംബന്ധിച്ചോ, ഇദ്ദേഹത്തിനെതിരെ നിലവിലുള്ള കേസ് സംബന്ധിച്ചോ ഒരു രേഖയും സംഭവസമയം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു .