Thursday, April 25, 2024
indiakeralaNews

ഭഗവത് ഗീതയെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

ന്യൂഡല്‍ഹി ;രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയപ്രകാരം ഭഗവത് ഗീതയെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത് ഗീത പഠിപ്പിക്കണോ വേണ്ടയോ എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളില്‍ ഭോജ്പൂരി ഭാഷ പഠിപ്പിക്കാനും സര്‍ക്കാരകള്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവി ലോക്സഭയില്‍ അറിയിച്ചു.പുതിയ വിദ്യാഭ്യാസ നയപ്രകാരം കുട്ടികളുടെ സിലബസില്‍ പ്രാദേശിക ഭാഷ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭഗവത് ഗീത ഉള്‍പ്പെടുത്താം. സിബിഎസ്ഇ സിലബസില്‍ നിലവില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുംബൈയിലെ ബിജെപി എംപിയുടെ ചോദ്യത്തിന് മറുപടിയായണ് അന്നപൂര്‍ണ ദേവി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭഗവത് ഗീത പഠിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ സാധിക്കൂമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗീത വായിക്കുന്നത് നല്ലതാണെന്നും അത് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം യുജിസി-നെറ്റ് പരീക്ഷാ സിലബസിലും ഭഗവത് ഗീത ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) 2018-ല്‍ യുജി, എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ മാതൃകാ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാന സമ്പ്രദായത്തിന്റെ ഒരു കോഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ശ്രീമദ് ഭഗവത് ഗീതയിലെ ചില ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.