Saturday, April 20, 2024
indiaNews

ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും..

മഹിളാ സമ്മാന്‍ സേവിങ്‌സ് പത്ര എന്ന പേരില്‍ വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. പ്രത്യേക നിക്ഷേപ പദ്ധതി വരും. രണ്ടു വര്‍ഷ കാലയളവില്‍ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭ്യമാക്കുന്ന പദ്ധതിയാണിത്.രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം.

ഇകോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ വകയിരുത്തും.

കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇന്‍പുട്ട് റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കും. തണ്ണീര്‍ത്തട വികസനത്തിന് അമൃത് ദരോഹര്‍ പദ്ധതി ആരംഭിക്കും.

ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും…

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 21 ല്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപങ്ങള്‍ക്കുള്ള പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.

മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വര്‍ഷം കൂടി തുടരും. ടിവി പാനല്‍ ഘടകങ്ങള്‍ക്കും കസ്റ്റംസ് തീരുവയിളവെന്ന് ധനമന്ത്രി.

ബജറ്റ് പ്രഖ്യാപനങ്ങള്‍…

കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.
നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന 4. ഛ ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
പ്രാദേശിക ടൂറിസം വികസനത്തിനായി ‘ ദേഖോ അപ്നാ ദേശ് ‘ തുടരും
അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.

യൂണിറ്റി മാള്‍…

  • സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍
  • സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും
  • മറ്റു സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങളും എത്തിക്കാം

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വയ്പ പലിശ ഒരു ശതമാനമായി കുറക്കും.