Friday, April 26, 2024
Local NewsNews

ബഫര്‍സോണ്‍ നിയമത്തിനെതിരെ പമ്പാവാലിയില്‍ പന്തം കൊളുത്തി പ്രതിഷേധം

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പാരമ്പരാഗത കാനനപാതകളും , സമീപത്തുള്ള ജനവാസകേന്ദ്രങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
ബഫര്‍സോണ്‍ നിയമത്തിനെതിരെ കാളകെട്ടി സമരസമിതിയുടെ നേതൃത്വത്തില്‍ കാളകെട്ടി ശിവപാര്‍വതി ക്ഷേത്രപരിസരത്ത് നിന്നും കണമലയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.                                                                                                     തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ സമരസമിതി പ്രസിഡന്റ് റ്റി.എസ് പ്രസാദ് തടത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗംഗാധരന്‍ ആചാരി കുറുമ്പന്‍മൂഴി മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ, എം. എസ് സതീഷ് ഉറുമ്പില്‍, സനില രാജന്‍, മുന്‍മെമ്പര്‍ സോമന്‍ തെരുവത്തില്‍, പി. വി ശിവദാസ് പുത്തന്‍പുരയില്‍,                                                                                                      ഒ. ജെ കുര്യന്‍ ഒഴുകയില്‍, ഷംസുദിന്‍ പുത്ത ന്‍വിട്ടീല്‍,ജനാര്‍ദ്ദനന്‍ വള കുഴിയില്‍, പി.ജെ ഭാസ്‌കരന്‍ പുത്തന്‍പുരക്കല്‍, സോമനാഥ പിള്ള മഞ്ഞാക്കല്‍, കെ. പി ജെയിംസ്, ബിജു തെരുവത്തില്‍, രാധാകൃഷ്ണന്‍ ആലക്കല്‍, മോഹന്‍ദാസ് ഇറയ്ക്കല്‍, രാധാകൃഷ്ണന്‍ ചക്കാലക്കല്‍, തുടങ്ങിയ രാഷ്ട്രിയ, സമുദായിക നേതാക്കന്മാര്‍ സംസാരിച്ചു.