Wednesday, April 24, 2024
keralaNews

പ്ലസ് വൺ, ഡിഗ്രി അപേക്ഷകരുടെ ശ്രദ്ധക്ക്..

പ്ലസ് വൺ അഡ്മിഷൻ അപേക്ഷിക്കാൻ പോകുന്ന കുട്ടികളും, രക്ഷിതാക്കളും. ശ്രദ്ധിക്കുക.
1. അപേക്ഷ ക്ഷണിച്ച ഉടനെ അപേക്ഷ നൽകാൻ തിരക്ക് കൂട്ടേണ്ടതില്ല. (ആദ്യം അപേക്ഷിച്ചെന്നു കരുതി അഡ്മിഷൻ കിട്ടുകയില്ല. മാർക്കുണ്ടെങ്കിൽ അവസാന ദിവസം അപേക്ഷിച്ചാലും കിട്ടും)
2. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.
3. ഒരു പ്രാവശ്യം അപേക്ഷ ചെയ്ത് കഴിഞ്ഞാൽ പിന്നീട് അതിൽ മാറ്റത്തിരുത്തലുകൾ വരുത്താൻ വളരെ പ്രയാസമാണ്.
4. ഈ പ്രാവശ്യം A+ കൂടുതലായതിനാൽ താൽപര്യമുള്ള വിഷയങ്ങൾ കൊടുത്തതിന് ശേഷം മറ്റു വിഷയങ്ങൾ കൂടി ചേർക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എവിടെയും കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്.
5. മറ്റുള്ളവർ എന്ത് പഠിക്കുന്നു എന്നതല്ല എനിക്ക് എന്ത് പഠിക്കാൻ കഴിയുമെന്ന് ആദ്യം ആലോചിക്കുക.
6. പരമാവധി അടുത്തുള്ള, പോയി വരാൻ കഴിയുന്ന സ്കൂളുകൾ മുഴുവൻ കൊടുക്കാൻ ശ്രമിക്കുക.
7. അഡ്മിഷൻ സമയത്തിനു മുൻപ് അർഹരായ വിദ്യാർത്ഥികൾ
     1. സ്പോർട്സ്
     2. ആർട്സ്
    3. JRC
    4. SPC
   5. നീന്തൽ
   6. സ്കൗട്ട്സ്
   7. രാജ്യ പുരസ്കാർ   മുതലായ സർട്ടിഫിക്കറ്റുകൾ നേരത്തെ റെഡി ആക്കി വെക്കുക.
8. അപേക്ഷ നൽകുന്ന സമയത്ത് ചേർക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ ചേർക്കണം.അഡ്മിഷൻ സമയത്തിനു മുൻപ് വരുമാന സർട്ടിഫിക്കറ്റ്, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് റെഡി ആക്കി വെക്കുക. (ഈ സേവനങ്ങൾ അറഫ സി.എസ്.സി യിൽ ലഭ്യമാണ്)അഡ്മിഷൻ ആവശ്യത്തിന് പുറമെ സ്കോളർഷിപ്പ് അപേക്ഷകൾക്കും ഇത് ആവിശ്യമാണ്.ഓൺലൈൻ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
 9495487914