Saturday, April 20, 2024
educationkeralaNews

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത്‌ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അര്‍ഹത നേടിയത് 31205 പേര്‍. മുന്‍ വര്‍ഷം 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനത്തില്‍ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും. Kerala Plus Two Result 2023 സയന്‍സ് വിഭാഗത്തില്‍ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസില്‍ 71.93 ശതമാനവും കൊമേഴ്‌സില്‍ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയമെന്ന് നേട്ടം കൈവരിച്ചു.

ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33915 പേരാണ്. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ മലപ്പുറത്ത്. 4897 എ പ്ലസുല്‍ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ 86. 31 ശതമാനം വിജയം കൈവരിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവും രേഖപ്പെടുത്തി.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അര്‍ഹരായവര്‍ 22338 പേരും. ഏറ്റവും കൂടുതല്‍ വിജയം വയനാട്ടിലാണ്. 20 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. 373 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു.

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ജൂണ്‍ 2 മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രയല്‍ അലോട്‌മെന്റ് ജൂണ്‍ 13 ന് ഉണ്ടാകും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 നും. കേരളത്തില്‍ പ്ലസ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും എന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല റിസള്‍ട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കും കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.