Saturday, April 20, 2024
InterviewkeralaLocal News

പ്രകാശിന്റെ കൈവിരുതില്‍ കാഡ് ബോര്‍ഡുകളും കളിവണ്ടികളായി തിളങ്ങും..

പ്രകാശിന്റെ മനസില്‍ പ്രകാശം പരത്തുന്ന കൈകളില്‍ കാഡ് ബോര്‍ഡുകളും കളിവണ്ടികളായി തിളങ്ങും .

എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂക്കന്‍പ്പെട്ടി സ്വദേശി ആഴംമലയില്‍ അരുണ്‍ കുമാര്‍ കെകെ /പൊന്നമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂന്നാമനായ പ്രകാശ് എ അരുണാണ് തന്റെ സ്വപ്നങ്ങള്‍ കളിവണ്ടികളുടെ നിര്‍മ്മിതികളായി തീര്‍ന്നത്.
               കാഡ് ബോര്‍ഡുകള്‍ അളവിന് വെട്ടിയെടുത്ത് പശകൊണ്ട് ഒട്ടിച്ചെടക്കുമ്പോള്‍ നമ്മുടെ റോഡുകളില്‍ കൂടി ചീറിപ്പായുന്ന അതിമനോഹരമായ വാഹങ്ങളുടെ രൂപം ഒട്ടും ചോരാതെ കളിവണ്ടികളായി മാറുകയും ചെയ്യും.വാനും,പല തരത്തിലുള്ള വലിയ ലോറികള്‍ അങ്ങനെ വാഹനങ്ങള്‍ ഏതായാലും ഉണ്ടാക്കും.

  കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ ലഭിച്ച സമയമാണ് ഈ അഭിരുചിക്കായി വഴി തെളിച്ചതെന്നും പ്രകാശ് പറഞ്ഞു.കളിവണ്ടി ഉണ്ടാക്കുമ്പോള്‍ അച്ഛനു,അമ്മയും ,സഹോദരങ്ങളും തന്നെ സഹായിക്കുമെന്നും പ്രകാശ് പറഞ്ഞു.കുഴിമാവ് ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പ്രയാശ് നാട്ടിലും ഇതോടെ ശ്രദ്ധേയനായിരിക്കുന്നത്.