Friday, March 29, 2024
keralaNews

പാല്‍ വില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന്;മില്‍മ

പാല്‍ വില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി.കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടന്ന് ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.അതിര്‍ത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് തടയാന്‍ ചെക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പും ക്ഷീരവികസന വകുപ്പും സംയുക്ത പരിശോധനയ്ക്ക് ആലോചിക്കുന്നതായും അദ്ദേഹം പാലക്കാട് പറഞ്ഞു.മൂന്ന് മില്‍മ മേഖല യൂണിയന് കീഴിലും പരമാവധി പാല്‍ സംഭരിക്കാനുള്ള ഇടപെടലാണുള്ളത്. പാല്‍ ഉല്‍പാദനത്തിലെ വര്‍ധന മികച്ച സൂചനയാണ്. മഹാമാരി കാലത്ത് പ്രവാസികളുള്‍പ്പെടെ പശുവളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മുന്‍ഗണന. കോവിഡ് കാലത്ത് സംഭരിച്ച അധികപാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്.മലപ്പുറം മൂര്‍ക്കനാട്ടെ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ്പൂര്‍ത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ കഴിയും. ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്ക് പിന്നാലെ കൃത്യമായ നടപടിയുണ്ടായാല്‍ ഗുണനിലവാരമില്ലാത്ത പാല്‍വരവ് കുറയും. പാല്‍ ഇതര ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്ക്  കൈത്താങ്ങാകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു.