Saturday, April 20, 2024
keralaNews

പത്തിലധികം രോഗബാധിതരുണ്ടായാല്‍ സ്ഥാപനം ലാര്‍ജ് ക്‌ളസ്റ്റര്‍: മന്ത്രി

10 ലധികം പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സ്ഥാപനം ലാര്‍ജ് ക്‌ളസ്റ്റര്‍. 5 ക്‌ളസ്റ്റര്‍ ആയാല്‍ സ്ഥാപനം 5 ദിവസത്തേയ്ക്ക് അടയ്ക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി, ജലദോഷം ഉള്ളവര്‍ വീട്ടില്‍തന്നെ കഴിയണം. പനിയുള്ളവര്‍ പൊതു ഇടത്തില്‍ പോകരുത്. ഗുരുതര രോഗികള്‍ കൂടുന്നില്ല. ഓഫീസുകളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം വേണം.ടാര്‍ജറ്റഡ് പോപ്പുലേഷന്‍ 100 % ഒന്നാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.