Friday, April 19, 2024
keralaNews

പത്തനംതിട്ട അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി.

പത്തനംതിട്ട: പത്തനംതിട്ട അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. അയിരൂരിലെ ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിനെ പിന്നാലെ ആറ്റില്‍ ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പാപ്പന്‍മാരും നാട്ടുകാരും ചേര്‍ന്ന ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകള്‍ കൂടിയത് കണ്ട് ആന തിരിച്ചു കേറാന്‍ കൂട്ടാക്കുന്നില്ല.സമീപത്തെ കൂപ്പില്‍ തടി പണിക്ക് എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടു വന്നപ്പോള്‍ ആണ് നിയന്ത്രണം വിട്ട് ആറ്റിന്റെ നടുവിലേക്ക് പോയത്. ഏതാണ്ട് രണ്ട് മണിക്കൂറിലേറെയായി ആന പുഴയില്‍ തുടരുകയാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അതിനു മുന്‍പായി ആനയെ കരയ്ക്ക് കേറ്റാനുള്ള കഠിന പരിശ്രമത്തിലാണ് പാപ്പാന്‍മാര്‍. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ആന ആറ്റിലേക്ക് ഇറങ്ങിയതെന്നാണ് പാപ്പാന്‍മാര്‍ പറയുന്നത്. പാപ്പാന്‍മാരുടെ ശ്രമത്തെ തുടര്‍ന്ന് ഇടയ്ക്ക് ഒരു തവണ ആന കരയ്ക്ക് കേറിയെങ്കിലും വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി