Friday, April 19, 2024
keralaLocal NewsNews

പണം അടച്ചിട്ടും പണയ ഉരുപ്പടി നൽകുന്നില്ലെന്ന് പരാതി: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. 

മുണ്ടക്കയം:മുതലും -പലിശയും അടക്കം പണം അടച്ചിട്ടും പണയ ഉരുപ്പടി നൽകുന്നില്ലെന്ന് പരാതി.ഇതിന്റെ അടിസ്ഥാനത്തിൽ  മുണ്ടക്കയത്തെ   സ്വകാര്യ പണമിടപാട്  സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.  മുണ്ടക്കയം ടൗണില്‍   പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ്   എന്ന  സ്ഥാപനത്തിനെതിരെയാണ്
24 പേര്‍ മുണ്ടക്കയം പൊലീസിൽ പരാതി നൽകിയത്.സ്വര്‍ണ്ണ പണയം നടത്തിവന്നിരുന്ന സ്ഥാപനം അടുത്തയിടെ ഉടമസ്ഥാവകാശം മാറുകയും ഈ
വിവരം അറിഞ്ഞ് സ്വര്‍ണ്ണം തിരികെ വാങ്ങാനെത്തിയവര്‍ക്ക് പണയമുതൽ  ലഭിക്കാതിരുന്നത്.ഇതേതുടര്‍ന്നാണ് നാട്ടുകാർ  സ്ഥാപനത്തിനെതിരെ   പരാതി  നൽകിയത്. പണയം തിരികെ നല്‍കുന്നതിനായി പലിശയടക്കം വലിയ തുകയാണ്  വാങ്ങിയത്. അതിന്  ശേഷം  അടുത്ത ദിവസം സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞ് ആളുകളെ  മടക്കി വിടുകയായിരുന്നുന്നു. എന്നാൽ പിന്നീട് വന്നപ്പോഴും   പണയ ഉരുപ്പടികൾ തിരികെ ലഭിച്ചില്ല.പണയമായി  ഇവര്‍ വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പണയ ഉരുപ്പടികളിൽ പലതും നഷ്ടപ്പെട്ടതായാണ് അന്വേഷണത്തില്‍ വ്യക്തമായ തെന്നും  അധികൃതർ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പുകാരെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും ഇവര്‍ എത്താന്‍ തയ്യാറായില്ല.സംഭവവുമായി ബന്ധപെട്ടു  പുളിക്കല്‍ രാജു, ശാന്തി പ്രഭ, പ്രദീപ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി എസ്.എച്.ഒ  എ.ഷൈന്‍കുമാര്‍ അറിയിച്ചു.