Thursday, April 18, 2024
keralaLocal News

നേര്‍ച്ചപ്പാറയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; ആന്റീജന്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നു.

എരുമേലി ഗ്രാമപഞ്ചായത്തിലെ നേര്‍ച്ചപ്പാറ വാര്‍ഡ് 7 ല്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാര്‍ഡ് കണ്ടയ്‌മെന്റ് സോണാക്കുകയും വാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി നേര്‍ച്ചപ്പാറ വാര്‍ഡിന്റെ പ്രവേശന കാവടങ്ങളായ പ്രിയങ്ക പടി,ബസ്റ്റാന്റ് മുകള്‍ റോഡ് സെന്റ് തോമസ് സ്‌കൂള്‍ പടി,ചരള റേഷന്‍ കട പടി,മലയില്‍ കോളനി പടി എന്നിവ പോലീസ് ബാരിക്കേട് ഉപയോഗിച്ച് അടച്ചു.

നേര്‍ച്ചപ്പാറ വാര്‍ഡിലെയും എരുമേലി ടൗണ്‍ വാര്‍ഡിലേയിം മുഴുവന്‍ പൊതുജനങ്ങളും വ്യാപാരികളും ജാഗ്രത പാലിക്കണം എന്നും ഇന്ന് 15/9 രാവിലെ മുതല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എരുമേലി എം ഇ എസ് ഹോസ്റ്റലില്‍ ആന്റീജന്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്.