Friday, March 29, 2024
keralaNewspolitics

നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യ അറിയിച്ചത്. വികസനത്തിന് അവധിയില്ല. സമാശ്വാസ സഹായങ്ങളും പരമാവധി എത്തിക്കും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യ കിറ്റ് നാലു മാസം കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി സാമൂഹിക ക്ഷേമ പെന്‍ഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. 600 ല്‍ നിന്ന് 1300 ആയി. 58 ലക്ഷം ഗുണഭോക്താക്കള്‍ വന്നു. പുതുതായി 23 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. പെന്‍ഷന്‍ 100 രൂപ വര്‍ധിക്കുന്നു. ഇനിമുതല്‍ പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 100 ദിവസത്തില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെയും വൈകിട്ടും ഒ പി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു വര്‍ഷത്തില്‍ 141615 പേര്‍ക്ക് പി എസ് സി നിയമനം നല്‍കയിട്ടുണ്ട്. നിയമനം പിഎസ് സി ക്കു വിട്ട സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍ തയാറാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കും.

14 ഇനം പച്ചക്കറികള്‍ക്ക് തറവില ഏര്‍പ്പെടുത്തും. പ്രഖ്യാപനം നവംബര്‍ ഒന്നിന് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കയര്‍ ഉദ്പാദനത്തില്‍ 50 ശതമാനം വര്‍ധന വേതനം വര്‍ധിപ്പിക്കും. ആയിരം ജനീകയ ഹോട്ടലുകള്‍ പദ്ധതി കുടുംബശ്രീ പൂര്‍ത്തീകരിക്കും. ഹരിതകര്‍മസേനകളോട് യോജിച്ച് 100 പദ്ധതികളും കുടുംബശ്രീ നടപ്പാക്കും.