Friday, April 26, 2024
indiakeralaNewsworld

നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു.

യെമന്‍ പൗരനെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചു. 2017ല്‍ യെമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചന്ന കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി യുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. തലാല്‍ തന്നെ തടഞ്ഞുവച്ചു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആത്മരക്ഷാര്‍ത്ഥം ആണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു നിമിഷ പ്രിയയുടെ വാദം.