Friday, March 29, 2024
keralaLocal News

നാടന്‍ ഉത്പ്പന്നങ്ങളുടെ വിപണനവുമായി കണമല നാച്ചുറല്‍സ്’ …..

കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഹരിത ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എരുത്വാപ്പുഴ മില്‍മ ജംഗ്ഷനില്‍ ‘കണമല നാച്ചുറല്‍സ്’ എന്ന പേരില്‍ ആരംഭിക്കുന്ന കര്‍ഷകരുടെ നാടന്‍ ഉത്പ്പന്നങ്ങളുടെ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു (16092020 ബുധന്‍) രാവിലെ 10ന് കണമല ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് മങ്കന്താനം നിര്‍വഹിക്കും.

വിപണനകേന്ദ്രത്തിലൂടെ ബാങ്കിന്റെ കീഴിലുള്ള ഫാര്‍മേഴ്സ് ക്ലബ്ബുകളിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ വിഭവങ്ങള്‍, കരകൗശല വസ്തുക്കള്‍, കാന്താരി വിഭവങ്ങള്‍, തേന്‍ വിഭവങ്ങള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉണ്ടായിരിക്കുന്നതാണ്.
ഇതിലൂടെ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്കു ന്യായവിലയും വാങ്ങുന്നവര്‍ക്ക് മായം ചേര്‍ക്കാതെയുള്ള ഭക്ഷ്യവിഭവങ്ങളും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹരിത ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാജി കല്ലുക്കുളങ്ങര പറഞ്ഞു .