Wednesday, April 24, 2024
keralaNewspolitics

ധനമന്ത്രിയുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

 

സമസ്ത മേഖലകളിലും അമ്പേ പരാജയപ്പെട്ട കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയതും, ഗൗരവമുള്ളതുമായ കുംഭകോണമാണ് ട്രഷറിയിലെ തിരിമറിയെന്നും ഒരു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് പൊതുഖജനാവിന്റെ സംരക്ഷണവും, സുതാര്യമായ നടത്തിപ്പുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നായി നിരവധി തവണ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത്രയും വലിയ തോതിലുള്ള തിരിമറികള്‍ നടന്നതില്‍ ട്രഷറി ഡയറക്ടര്‍ക്കും, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനും ഉള്ള പങ്ക് സ്വതന്ത്രമായും, സുതാര്യമായും അന്വേഷിക്കപ്പെടണം. അതിന് വകുപ്പ്തല അന്വേഷണം എന്ന പ്രഹസനം പര്യാപ്തമല്ല, മാത്രമല്ല ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നിലവില്‍ സമാനമായ കുറ്റകൃത്യം ചെയ്തു എന്ന ആരോപണം നേരിടുന്നയാളാണ് എന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ വീണ്ടും സംശയത്തിലാക്കുന്നു.
എന്നാല്‍ പാര്‍ട്ടി താല്പര്യം മാത്രം മുന്‍നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കുകയും, തിരിമറി ഒതുക്കി തീര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന ഗുരുതരമായ തിരിമറിയെ ഒരു ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് , ഒരു ജീവനക്കാരനെതിരെ മാത്രം നടപടിയെടുത്ത് രക്ഷപ്പെടുന്ന പതിവ് പിണറായി സര്‍ക്കാര്‍ ശൈലി ഇതില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply