Saturday, April 20, 2024
keralaNewspolitics

ദത്ത് വിവാദം; ”നമുക്ക് റോള്‍ ഇല്ല അച്ഛനും അമ്മയും തീരുമാനിക്കട്ടെ”

ദത്ത് വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞു എന്ന ശബ്ദ രേഖ പുറത്ത് വന്നു. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. നേതാക്കള്‍ നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതില്‍ വേദന ഉണ്ടെന്ന് അനുപമ.