Thursday, April 25, 2024
keralaNews

തെരുവുനായയുടെ ആക്രമണം : പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍.

പത്തനംതിട്ട :തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ (12) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ വാങ്ങാന്‍ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് റോഡിലായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേര്‍ന്നും നായ കടിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്‌സീന്‍ എടുത്തു. രണ്ട് വാക്‌സീന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്.