Friday, April 19, 2024
indiakeralaNews

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കൊച്ചി: തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാണ് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയതെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.