Friday, March 29, 2024
keralaNewspolitics

തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം :സിപിഐ.

തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും തോല്‍വി സിപിഎം പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയിലെ പരാജയം സിപിഎം പരിശോധിച്ച് പരിഹാരം കാണുമെന്ന് കരുതുന്നുവെന്ന് സി.കെ. മണിശങ്കര്‍ പറഞ്ഞു. ഇത്തവണ പ്രചരണവും പ്രവര്‍ത്തനവും ഗംഭീരമായി. 2021ല്‍ പാര്‍ട്ടി നടപടി നേരിട്ട സിപിഎം നേതാവാണ് കൊച്ചി നഗരസഭാ ഡപ്യൂട്ടി മേയറായിരുന്ന സി.കെ. മണിശങ്കര്‍.