Saturday, April 20, 2024
keralaNews

തിരുവനന്തപുരത്ത് ബുധനാഴ്ച 9,977 പേര്‍ക്കു വാക്സിന്‍ നല്‍കി.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 03) മാത്രം 9,977 പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കും കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 41 കേന്ദ്രങ്ങളില്‍ ഇന്നലെ വാക്സിനേഷന്‍ സംഘടിപ്പിച്ചിരുന്നു.6,533 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്നലെ വാക്സിന്‍ നല്‍കി. 1,032 മുന്നണി പോരാളികള്‍ ആദ്യഘട്ട വാക്‌സിനും 68 പേര്‍ രണ്ടാംഘട്ട വാക്‌സിനും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 866 പേര്‍ ആദ്യ ഘട്ടവും 1,478 പേര്‍ രണ്ടാം ഘട്ടവും വാക്സിന്‍ സ്വീകരിച്ചു.ജില്ലയിലെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാഡ്രൈവില്‍ ഇന്നലെ 1,598 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 1,592 പേര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും ആറു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറമേ വികാസ് ഭവനിലും മെഗാ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇവിടെ 962 പേര്‍ക്കു വാക്സിന്‍ നല്‍കി.ജില്ലയിലെ പ്രധാന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നേരിട്ടെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.