Thursday, April 25, 2024
keralaNews

താരസംഘടനയായ അമ്മയില്‍ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍പ്പുമായി മുകേഷും ഗണേഷ് കുമാറും…

ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ ഈ ആവശ്യത്തെ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നു.