Saturday, April 20, 2024
keralaNews

ഡോക്ടറുടെ കുറിപ്പടി വേണ്ട പൊതുജനങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്താം.

 

ഡോക്ടറുടെ കുറിപ്പടി  വേണ്ട പൊതുജനങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്താം.
ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകളാണ് നടത്താന്‍ കഴിയുക. തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നല്‍കണം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും കൂടുതല്‍ ചികിത്സയ്ക്കായി പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും.

മുന്‍പ് ആര്‍ടിപിസിആര്‍, എക്സ്പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു.ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വരികയായിരുന്നു.

Leave a Reply