Thursday, March 28, 2024
indiakeralaNewspolitics

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു.എല്‍ഡിഎഫിന്റെ ഒരു വോട്ടിനെച്ചൊല്ലി തര്‍ക്കം ഉയര്‍ന്നു. ബാലറ്റില്‍ ഒന്ന് എന്ന് എഴുതിയില്ല; ആ വോട്ട് അസാധുവായി. ആകെ വോട്ടുചെയ്തത് 137, എല്‍ഡിഎഫ്96, യുഡിഎഫ് 40. 137 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയും യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു മത്സരം. ടി.പി. രാമകൃഷ്ണന്‍, പി.മമ്മിക്കുട്ടി , പി.ടി.തോമസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയില്ല. കോവി ഡ് ബാധിതനായതിനാല്‍ മാണി.സി.കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ച് ഏറ്റവും അവസാനമായാണ് വോട്ട് ചെയ്തത്. രാവിലെ 9 മണിക്ക് വോട്ടിങ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എം ബി രാജേഷ് എന്നിവര്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ടുചെയ്തു. 97 പേര്‍ എല്‍ ഡി എഫില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി. മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് കെ മാണി രാജി വെച്ച സീറ്റിലേക്കാണ് മത്സരം നടന്നത്.