Thursday, April 25, 2024
Entertainmentindia

ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍ എടുത്തുനോക്കിയാല്‍ ഈ കോവിഡ് 19 ഒന്നുമല്ല :സുമലത

 

കോവിഡില്‍ നിന്നും മുക്തയായ നടിയും എം പിയുമായ സുമലത അംബരീഷ് തന്റെ കോവിഡ് പിടിപെട്ടതുമുതലുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.

‘അംബരീഷ് എപ്പോഴും പറയാറുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള്‍ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്.
ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍ എടുത്തുനോക്കിയാല്‍ ഈ കോവിഡ് 19 ഒന്നുമല്ല. കോവിഡ് പരിശോധന ചെയ്യുമ്പോള്‍ വലിയ ടെന്‍ഷനും കണ്‍ഫ്യൂഷനുമുണ്ടായി. കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു
ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡിലായിരുന്നില്ല, വീട്ടില്‍ തന്നെയാണ് ക്വാറന്റീലിരുന്നതെന്നും സുമലത പറയുന്നു. കൃത്യമായുള്ള ഭക്ഷണത്തിനും മരുന്നിനുമൊപ്പം യോഗ കൂടി ചെയ്തിരുന്നുവെന്നും സുമലത പറയുന്നു.
‘കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കോവിഡ് പോസിറ്റീവ് ആയ വ്യക്തികളെ മാനസികമായി അകറ്റി നിര്‍ത്തരുത്. അവരോട് അനുകമ്പ കാട്ടണം.’ ഈ മഹാമാരിയെ നേരിടാന്‍ ധൈര്യമാണ് അത്യാവശ്യഘടകമെന്നും സുമലത പറയുന്നു.

 

 

 

Leave a Reply