Thursday, April 25, 2024
InterviewkeralaLocal NewsNewsSports

ജയിംസ് നടന്ന് ജയിച്ച് വാരിക്കൂട്ടിയത് സ്വര്‍ണ്ണ മെഡല്‍ കൂമ്പാരം .. പക്ഷേ..

sunday    special
jishamol p.s
[email protected]
ടത്ത മത്സരത്തില്‍ നടന്ന് നടന്ന് ജയിച്ച് വാരിക്കൂട്ടിയത് സ്വര്‍ണ്ണ മെഡലുകളുടെ കൂമ്പാരം. എന്നിട്ടും ഈ പാവം കര്‍ഷകനെ അധികാരികള്‍ അവഗണിച്ചു എന്നു പറയുന്നതാകും ശരി.ജീവിതത്തിലെ പ്രതിസന്ധികളെ നടത്ത മത്സരത്തിന്റെ സ്വര്‍ണ്ണമെഡല്‍കൊണ്ട് തോല്പിച്ച എരുമേലി ഗ്രാമപഞ്ചായത്തില്‍  പ്രൊപ്പോസ് ‌ കുടുക്കവളളി എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കൂടിയായ പടിപ്പറമ്പില്‍ ജെയിംസാണ് ഇന്ന് കാര്‍ഷികവൃത്തിയിലും വിജയം നേടിയിരിക്കുന്നത്.  പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥലത്ത് 1800 മൂട് കപ്പയാണ് കൃഷി ചെയ്യുന്നുത്. അതും ടാപ്പിംഗ് ജോലി കഴിഞ്ഞുയുള്ള സമയം ആ കപ്പ തന്നെ പറിച്ച് വീടിന് സമീപം റോഡരികില്‍  വില്‍ക്കുന്നതും ജയിംസ് തന്നെയാണ്.  എന്നാലും സ്വര്‍ണ്ണ മെഡലുകള്‍ ഒന്നൊന്നായി വാരിക്കൂട്ടിയിട്ടും ഒരു നല്ല വാക്ക് പറയാനോ – സഹായിക്കാനോ അധികാരികളാരുമെത്തിയില്ല. കോഴിക്കോട് വച്ച് നടന്ന 39 മത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത് ലറ്റിക് മീറ്റില്‍ പുരുഷവിഭാഗം അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തിലടക്കം നാഷണല്‍ / സ്റ്റേറ്റ് മത്സരങ്ങളില്‍ -12 സ്വര്‍ണ്ണം , വെള്ളി – 20,വെങ്കലം – 12,അറുപതിലധികം സര്‍ട്ടിഫിക്കറ്റുകള്‍ , അമച്ചര്‍ മത്സരങ്ങള്‍ – അങ്ങനെ സ്വര്‍ണ്ണമടക്കം മെഡലുകളുടെ കൂമ്പാരമാണ് ജയിംസ് കരസ്ഥമാക്കിയത് . കേരളത്തില്‍ എല്ലാ സ്ഥലത്തും , കൂടാതെ മംഗലാപുരം, ബാംഗ്ലൂര്‍ , നാസിക് എന്നിവടങ്ങളിലും മത്സരത്തില്‍ പങ്കെടുത്തു.

(എരുമേലി സെന്റെ് തോമസ് സ്‌കൂളിന്റെ പഴയ ചിത്രം).

എരുമേലി സെന്റ് തോമസ് സ്‌കൂളില്‍ 1980 – 81 ബാച്ചില്‍ പഠിച്ചിറങ്ങിയ ജയിംസിന് പഠിക്കുമ്പോള്‍ ഓട്ട മത്സരത്തിനായിരുന്നു താത്പര്യമെങ്കിലും, കോരുത്തോട്ടിലെ തോമസ് സാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടത്ത മത്സരത്തിലേക്ക് തിരിഞ്ഞതെന്നും ജയിംസ് പറഞ്ഞു.

തോമസ് സാര്‍

പഠനത്തില്‍ പത്തില്‍ പരാജയപ്പെട്ടെങ്കിലും കായിക മത്സരങ്ങളില്‍ 100 ല്‍ നൂറും വിജയിച്ചു. ഈ വിജയങ്ങളില്‍ നിരവധിയായ ആദരവുകളും ജയിംസിനെ തേടിയെത്തി . മികച്ച കായിക താരത്തിനുള്ള എരുമേലി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ എട്ട് വര്‍ഷത്തെ പുരസ്‌ക്കാരം ലഭിച്ചു. എരുമേലി വാവര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന കൃഷിയും – കായികം എന്ന വിഷയത്തില്‍ കുട്ടികളുമായി സംവാദം.

അങ്ങനെ നിരവധി അംഗീകാരങ്ങള്‍ …… സ്വര്‍ണ്ണ മടക്കം മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വീടിനും – നാടിനും അഭിമാനമായി ജയിംസ് വന്നെങ്കിലും അര്‍ഹിക്കുന്ന അംഗീകാരത്തിനായി ഈ പാവം കായികതാരം കാത്തിരിക്കുകയാണ്. താന്‍ പഠിച്ച സ്‌ക്കൂള്‍ മുറ്റത്ത് വച്ച് തുടങ്ങിയ നടത്ത മത്സരം ഇന്നും പ്രായം തളര്‍ത്താത്ത ശരീരവും – മനസുമായി തുടരുകയുമാണ് . ഒപ്പം കൃഷിയുമായി …….
അന്നമ്മയാണ് ഭാര്യ. ഗ്രാമീണ ബാങ്കില്‍ ജോലിയുള്ള ജസ്‌മോന്‍ , ബി കോം മിന് പഠിക്കുന്ന ജിസണ്‍ എന്നിവര്‍ മക്കളാണ്.