Friday, April 19, 2024
keralaNews

ചൈനയില്‍ പ്രളയം;12 മരണം

ചൈനയിലെ സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ മേല്‍ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടര്‍ന്ന് ഹെനന്‍ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. സെങ്‌സോ നഗരത്തിന് അടുത്തുള്ള യിഹെറ്റന്‍ ഡാം തകരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. കനത്ത മഴയില്‍ പല സ്ഥലത്തേയും റോഡുകള്‍ ഒലിച്ചുപോയി. 60 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്‌സോയിലുണ്ടായത്.