Friday, March 29, 2024
keralaLocal NewsNews

ക്വാറന്റേന്‍ കഴിഞ്ഞു ; എരുമേലിയില്‍ മത്സ്യ കച്ചവടം തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ഏറ്റുമാനൂര്‍ , പായിപ്പാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മത്സ്യമെടുത്ത് എരുമേലിയില്‍ വില്‍ക്കുന്നത് തടഞ്ഞ സംഭവത്തില്‍ , കച്ചവടക്കാര്‍ സ്വയം ക്വാറന്റേനില്‍ പോകുകയും , പരിശോധന ഫലം നെഗറ്റീവ് ആയ സാഹചര്യത്തിലാണ് എരുമേലിയില്‍ മത്സ്യ കച്ചവടം
നാളെ മുതല്‍ തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി നല്‍കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ പറഞ്ഞു . ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയിലധികമായി കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു . സംഭവത്തില്‍ സ്വയം ക്വാറന്റേനില്‍ പോയതും, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും പഞ്ചായത്തില്‍ ഇവര്‍ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.നീണ്ടകര മാര്‍ക്കറ്റില്‍ നിന്നാണ് കച്ചവടക്കാര്‍ മത്സ്യം കൊണ്ടുവരുന്നതെന്നും,എന്നാല്‍ പരാതി ഉണ്ടായാല്‍ അപ്പോള്‍ തുടര്‍ നടപടികള്‍ എടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു . പഞ്ചായത്തില്‍ പത്തിലധികം മത്സ്യ കച്ചവട കേന്ദ്രങ്ങളാണുള്ളത്. ഭൂരിഭാഗം കടകള്‍ക്കും പഞ്ചായത്ത് ലൈസന്‍സും ഇല്ല .

Leave a Reply