Wednesday, April 24, 2024
keralaNewspolitics

കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് : കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പാലേരി കന്നാട്ടിയിലാണ് സംഭവം. കടുക്കാം കുഴിയില്‍ ശ്രീനിവാസന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ 12.25 ഓടെയാണ് സംഭവം. ശ്രീനിവാസന്റെ മകന്‍ ശിവപ്രസാദ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വീടിന്റെ മുന്‍വശത്താണ് ബോംബ് എറിഞ്ഞത്. സ്ഥലത്ത് പോലീസ് കര്‍ശന സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് .