Friday, April 19, 2024
keralaNews

കൊലപാതക കേസിലെ പ്രതി വാഹന അപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം:ബിവറേജിന് മുന്നിലെ കൊലപാതക കേസിലെ പ്രതി ടിപ്പര്‍ ഇടിച്ച് മരിച്ചു.മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. പെരുങ്കടവിള തെള്ളുക്കുഴി എന്ന സ്ഥലത്ത് ടിപ്പര്‍ ഇടിച്ചാണ് മരണം.അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജിന് മുന്‍പില്‍ വച്ച് വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് രഞ്ജിത്ത്. ഇയാള്‍ക്ക് നിരവധി കേസുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ നല്ല നടപ്പില്‍ ആണെന്നും പൊലീസ് അറിയിച്ചു.