Friday, April 26, 2024
keralaNews

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.

കൊച്ചി :നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നു പോകണം. ഓവര്‍ ടേക്കിങ് പാടില്ല. വേഗം നിയന്ത്രിക്കണം. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നതു നിരോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉത്തരവിറക്കാന്‍ പൊലീസ് കമ്മിഷണര്‍ക്കും മോട്ടര്‍ വാഹന വകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.