Friday, April 19, 2024
keralaNews

കേരളത്തില്‍ ഇക്കുറി ബിജെപി മന്ത്രിസഭ.

ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്‌തെന്നു അമിത് ഷാ. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും അമിത് ഷാ തൃപ്പൂണിത്തുറയില്‍ പറഞ്ഞു.കോണ്‍ഗ്രസ് കണ്‍ഫ്യൂസ് പാര്‍ട്ടിയാണെന്നു അമിത് ഷാ പറഞ്ഞു. നേതൃത്വത്തിനും പാര്‍ട്ടിക്കും ആശയക്കുഴപ്പമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി പോരടിക്കുന്നു. ബംഗാളില്‍ അവരോടു കൈകോര്‍ത്തു മത്സരിക്കുന്നു. കേരളത്തില്‍ ഇത്തവണ ബിജെപി മന്ത്രിസഭ രൂപീകരിക്കും.ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു ഷാ. 20 മിനിറ്റായിരുന്നു റോഡ് ഷോ. ഹെലികോപ്ടറില്‍ കാഞ്ഞിരപ്പള്ളിയിലേക്കു പുറപ്പെട്ടു. അവിടെ ഉടന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും.