Wednesday, April 24, 2024
keralaLocal NewsNewsSports

കേരളത്തിന് മാത്രമല്ല കോരുത്തോടിനും അഭിമാനിക്കാം ; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം.

 

ഭാരതത്തിന്റെ കായിക രംഗത്ത് സമഗ്ര സംഭാവനക്കുള്ള സമുന്നത പുരസ്‌കാരത്തിന് മലയാളി താരം ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ലഭിച്ചു.കായികരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരമാണ് കോരുത്തോടുകാരിയായ ജിന്‍സി ഫിലിപ്പിനെ തേടിയെത്തിയത്.
48400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടത്തില്‍ നിരവധി തവണ വിജയം കുറിച്ചു.1998 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി,1999 സാഫ് ഗെയിംസില്‍ സ്വര്‍ണ്ണം,2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം,ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും, 2000 ലെ സിഡ്നി ഒളിമ്പിക്‌സിലും ഇന്ത്യന്‍ റിലേ ടീമില്‍ അംഗമായി.
കോരുത്തോട് സ്‌കൂളില്‍ കെ പി തോമസിന്റെ ശിഷ്യയായി ട്രാക്കിലെത്തി . സിആര്‍പിഎഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ ജിന്‍സി മൂന്നു വര്‍ഷമായി സായിയുടെ പരിശീലകയാണ്.
ഇപ്പോള്‍ തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ പരിശീലനം നല്‍കുന്നു. ഒളിമ്പ്യന്‍ രാമചന്ദ്രനാണ് ഭര്‍ത്താവ്.അഭിഷേക്, എയ്ബല്‍, അതുല്യ എന്നിവരാണ് മക്കള്‍. തിരുവനന്തപുരം കാര്യവട്ടത്താണ് താമസം. സന്തോഷം, അഭിമാനം. എല്ലാവര്‍ക്കും നന്ദി ട്രാക്കിലും ഇപ്പോള്‍ പരിശീലക കുപ്പായത്തിലും തിളങ്ങുന്ന ജിന്‍സിയുടെ പ്രതികരിച്ചു.